പരിണാമം ഇങ്ങനെയും...
വയലുകള്‍ നികത്തിയെടുക്കുന്നതിന്റെ മറ്റൊരു മുഖം. വയലുകള്‍ നികത്തുന്നതിനെതിരെ ജനങ്ങളുടെ ഇടപെടലുകള്‍ ശക്തമായ സാഹചര്യത്തിലാണ് സ്ഥലമുടമകളുടെ നികത്തലിന്റെ വഴി മറ്റൊരു രീതിയിലേക്ക് മാറി തുടങ്ങിയത്. വാഴ പോലുള്ള കൃഷികള്‍ക്കായി വയലുകളെ ഉയര്‍ത്തുകയും അതിനിടയിലൂടെ മണ്ണ് നികത്തി വയലുകളെ ഉയര്ത്തിയെടുക്കുകയാണ് ചെയ്തുവരുന്നത്. കര്‍ഷകരുടെ എണ്ണം കുറക്കാന്‍ വേണ്ടി അത്യാധുനിക യന്ത്രങ്ങള്‍ വരെ ഇപ്പോള്‍ ഗ്രാമങ്ങളിലെ വയലുകളില്‍ ഇറങ്ങി തുടങ്ങി. കൊയിലാണ്ടിക്കടുത്ത് കുറുവങ്ങാട് എന്ന ഗ്രാമത്തിലെ ഒരു രംഗം.